അണ്ടത്തോട് സി.എച്ച് കലാ – സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പും, ബോധവല്‍ക്കരണ ക്ലാസ്സും നടത്തി. കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന്റെ സഹകരണത്തോടെ നടന്ന ക്യാമ്പ് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എച്ച്.റഷീദ് ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡണ്ട് സി.എം ഗഫൂര്‍ അദ്ധ്യക്ഷത വഹിച്ചു. ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് വി.കെ.മുഹമ്മദ്, മണ്ഡലം വൈസ് പ്രസിഡണ്ട് വി. മായിന്‍കുട്ടി, ബ്ലോക്ക് മെമ്പര്‍ മന്ദലാംകുന്ന് മുഹമ്മദുണ്ണി, പഞ്ചായത്ത് മെമ്പര്‍മാരായ കെ.എച്ച്.ആബിദ്, സജിതാ ജയന്‍, നേതാക്കളായ എം.സി.അബ്ദു, അഷ്‌റഫ് ചാലില്‍, ഹുസൈന്‍ വലിയകത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ടി.എം. ഇല്യാസ് സ്വാഗതവും എ.കെ മുഖ്താര്‍ നന്ദിയും പറഞ്ഞു.
ADVERTISEMENT