20 വര്‍ഷത്തിന് ശേഷമുള്ള പൂര്‍വവിദ്യാര്‍ഥി സംഗമത്തിന്റെ ഭാഗമായി പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്കൂള്‍, സമാരിറ്റന്‍സ് 2005 ബാച്ചിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മറ്റു ജീവനക്കാര്‍ക്കുമായാണ് ‘സ്പന്ദനം 2025’ എന്നപേരില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നത്. ചൊവ്വാഴ്ച രാവിലെ 9 ന് സ്കൂള്‍ ക്യാമ്പസില്‍, അന്‍സാര്‍ സ്കൂള്‍ ഡയറക്ടര്‍ ഡോ. നജീബ് മുഹമ്മദ് മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പൂര്‍വ വിദ്യാര്‍ത്ഥികളായ ഡോ. എം എ ഹനി, ഡോ. പി എ ജുനൈന, ഡോ. അജാസ് ബിന്‍ അബ്ദു എന്നിവര്‍ രോഗികളെ പരിശോധിക്കും. ചടങ്ങില്‍ 2005 ബാച്ചിന്റെ ഗ്രാന്റ് അലുംനി മീറ്റായ ‘ഒരിക്കല്‍ക്കൂടി’ ലോഗോ പ്രകാശനം സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇ എം ഫിറോസ് നിര്‍വഹിക്കും. വൈസ് പ്രിന്‍സിപ്പല്‍ ഷൈനി ഹംസ അധ്യക്ഷത വഹിക്കും. ഇതോടനുബന്ധിച്ച് രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1.30 വരെ സ്കൂളില്‍ രക്തദാന ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്. രക്തദാനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ 98 47 55 52 78 നമ്പറില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Home Bureaus Perumpilavu പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്കൂള്‍, സമാരിറ്റന്‍സ് 2005 ബാച്ചിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു