മുല്ലശ്ശേരി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന രൂപീകരിക്കുന്നതിന് വേണ്ടിയുള്ള യോഗം ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടിന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ പത്തോളം വ്യത്യസ്ത ബാച്ചുകളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകള്‍ നിലവിലുണ്ട്. എന്നാല്‍ പൊതുവായ ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന രൂപീകരിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഞായറാഴ്ച്ച യോഗം ചേരുന്നത്.