യുപിഎഫ് മെഗാ ബൈബിൾ ക്വിസ് വിജയികളെ പ്രഖ്യാപിച്ചു

കുന്നംകുളം യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പിന്റെ പതിനഞ്ചാമത് മെഗാ ബൈബിള്‍ ക്വിസ് ഫലം പ്രഖ്യാപിച്ചു. ഡിസംബര്‍ 27 ശനിയാഴ്ച വൈകുന്നേരം 4 ന് നടന്ന മെഗാ ബൈബിള്‍ ക്വിസില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഓണ്‍ലൈനായി പങ്കെടുത്തു. കൊല്ലത്ത് നിന്നുള്ള പെര്‍സിസ് പൊന്നച്ചന്‍ ഒന്നാം സ്ഥാനം നേടി വിജയിയായി. ബഹറിന്‍ നിന്നുള്ള പ്രിന്‍സി പ്രിന്‍സ് രണ്ടാം സ്ഥാനവും, തൃശൂരില്‍നിന്ന് ബ്രദര്‍ രഞ്ജിത്ത് ചെറുവത്തൂര്‍ മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് യഥാക്രമം 20000, 15000, 10000 രൂപ വീതവും ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കും. തൃശൂരില്‍ നിന്നുള്ള ചെസിന്‍ സാംസണ്‍ നാലാം സ്ഥാനവും, നിസി സാറ പോള്‍ അഞ്ചാം സ്ഥാനവും നേടി.

നീതു മേഴ്സി ജെയിംസ് (മുംബൈ), ബീന കെ സാം (കോട്ടയം), ഷിബി പൗലോസ് (തൃശൂര്‍) റെജീന സനൂപ് (യു കെ) ലിസ സുമോദ് (കുന്നംകുളം) എന്നിവര്‍ ആറു മുതല്‍ 10 വരെയുള്ള സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ 2026 ഫെബ്രുവരി 1ന് നടക്കുന്ന യു.പി.എഫ് 44-ാമത് വാര്‍ഷിക കണ്‍വെന്‍ഷനില്‍ വെച്ച് നല്‍കും. ക്വിസ് ഓണ്‍ലൈന്‍ സംവിധാനം ബ്രദര്‍ വിബിന്‍ സി. ബി നിയന്ത്രിച്ചു. ചീഫ് എക്‌സാമിനര്‍ പാസ്റ്റര്‍ പ്രതീഷ് ജോസഫ് , രജിസ്ട്രാര്‍ പാസ്റ്റര്‍ ഷിന്റോസ് കെ.എം. , ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ കെ കെ കുര്യക്കോസ് , ജനറല്‍ സെക്രട്ടറി ബ്രദര്‍ ജോബിഷ് ചൊവ്വല്ലൂര്‍, ട്രഷറര്‍ ബ്രദര്‍ പി ആര്‍ ഡെന്നി, ബോര്‍ഡ് അംഗങ്ങളായ പാസ്റ്റര്‍.സി യു ജെയിംസ്, ബ്രദര്‍ ഷിജു പനക്കല്‍എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT