32 C
Kunnamkulam
Thursday, October 8, 2026
Home CCTV Desk മെഹന്തി മത്സരം നടത്തി

മെഹന്തി മത്സരം നടത്തി

44

വെള്ളറക്കാട് ആദൂര്‍ മഹാത്മ ലോവര്‍ പ്രൈമറി സ്‌കൂളിന്റെ 75-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സ്‌കൂള്‍ പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെഹന്തി മത്സരം നടത്തി. പി.ടി.എ പ്രസിഡന്റ് വിന്യ ജയന്‍ ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍. റാഷിദ മോഡറേറ്റര്‍ ആയി. സംഘാടക സമിതി ചെയര്‍മാന്‍ പി.ടി ഗോപി മാസ്റ്റര്‍, കണ്‍വീനര്‍ കെ.യു വികാസ് , പി.ടി.എ വൈസ് പ്രസിഡന്റ് നാസിമ സെക്കീര്‍, മാതൃ സംഘം വൈസ് പ്രസിഡന്റ് അന്‍ഷിത, സ്‌കൂള്‍ പ്രധാനാധ്യാപിക കെ.വി ഗീത, ബാഹ്യാദ്രി രതീഷ്, കിഷോര്‍ കുമാര്‍, പി.കെ സുനില്‍, സിദ്ധീക്ക് ആദൂര്‍ എന്നിവര്‍ പങ്കെടുത്തു. ഒന്നാം സ്ഥാനത്തിന് അസ്‌ന വെള്ളത്തേരി, രണ്ടാം സ്ഥാനം നിഹാല നസ്‌റിന്‍, മൂന്നാം സ്ഥാനത്തിന് റാസിയ, ഷഹനാസ് എന്നിവരും അര്‍ഹരായി.

ADVERTISEMENT
error: Content is protected !!