അണ്ടത്തോട് അശാസ്ത്രീയ കടല്‍ഭിത്തി നിര്‍മാണം;ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ നിവേദനം നല്‍കി

അണ്ടത്തോട് ബീച്ചില്‍ വേണ്ടത്ര പഠനങ്ങള്‍ നടത്താതെ അശാസ്ത്രീയമായി 500 മീറ്റര്‍ മാത്രം നിര്‍മിക്കുന്ന കടല്‍ഭിത്തിക്കെതിരെ, ഇറിഗേഷന്‍ വകുപ്പ് ജില്ലാ സൂപ്രണ്ടിങ് ഓഫീസര്‍ക്ക് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ നിവേദനം നല്‍കി. 500 മീറ്റര്‍ മാത്രം നിര്‍മിക്കുന്ന കടല്‍ഭിത്തി പ്രദേശത്തെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുമെന്നും കടല്‍കയറി കുടിവെള്ള സ്രോതസുകള്‍ക്കു പോലും ഭീഷണിയാകുമെന്നിരിക്കെ ശാശ്വത പരിഹാരത്തിനായി ആവശ്യമായ പഠനം നടത്തണമെന്ന് സമരസമിതി നേതാക്കള്‍ ഉദ്യോഗസ്ഥരെ ബോധിപ്പിച്ചു. സമരസമിതി നേതാക്കളായ എ.എം അലാവുദ്ധീന്‍, എ.കെ.മൊയ്തുണ്ണി, വി.അബ്ദുസ്സമദ്, സി.യു മുസ്തഫ, കെ.എം.ഷാഹിദ്, റാഫി മാലികുളം തുടങ്ങിയവരും ജനപ്രതിനിധികളായ മന്ദലാംകുന്ന് മുഹമ്മദുണ്ണി, കെ.എച് ആബിദ് എന്നിവരും സന്നിഹിതരായി.

 

ADVERTISEMENT