വേലൂര്‍ മേഞ്ചേരിക്കാവ് ഭദ്രകാളി ഭഗവതി ക്ഷേത്രത്തില്‍ മകരച്ചൊവ്വ മഹോത്സവാഘോഷം ഭക്തി സാന്ദ്രമായി

വേലൂര്‍ മേഞ്ചേരിക്കാവ് ഭദ്രകാളി ഭഗവതി ക്ഷേത്രത്തില്‍ മകരച്ചൊവ്വ മഹോത്സവാഘോഷം ഭക്തി സാന്ദ്രമായി. ചൊവ്വാഴ്ച്ച രാവിലെ വിശേഷാല്‍ പുജകളും , കളമെഴുത്തുപാട്ടും എഴുന്നെളളിപ്പും നടന്നു. വൈകീട്ട് ദീപാരാധന ചുറ്റുവിളക്ക്, ക്ഷേത്ര നടയില്‍ പറവെപ്പും ഉണ്ടായി. വെള്ളിത്തിരുത്തി ദിനേഷും സംഘവും അവതരിപ്പിച്ച തായമ്പകയും ഉണ്ടായിരുന്നു. ശേഷം വിവിധ കമ്മറ്റികളുടെ നേതൃത്വത്തില്‍ ആഘോഷങ്ങള്‍ ക്ഷേത്രമൈതാനിയില്‍ എത്തി. വാദ്യത്തിന്റെ അകമ്പടിയോട് കൂടി മമ്പറമ്പില്‍ തറവാട്ട് ക്ഷേത്രത്തില്‍ നിന്ന് താലം ക്ഷേത്രത്തില്‍ എത്തി. ക്ഷേത്രം ചടങ്ങുകള്‍ക്ക് മേല്‍ശാന്തി വിക്രമന്‍ ഇളയേത് മുഖ്യ കാര്‍മികത്വം വഹിച്ചു. ആഘോഷങ്ങള്‍ക്ക് ക്ഷേത്രം കമ്മിറ്റി പ്രസിഡണ്ട് സുബിന്‍ ദാസ്, സെക്രട്ടറി വി.കെ ശ്രീനിവാസന്‍, ട്രഷറര്‍ പി.കെ മണി, രക്ഷാധികാരി കെ.ആര്‍ പുഷ്പാകരന്‍, ക്ഷേത്രം മേല്‍ശാന്തി വിക്രമന്‍ ഇളയത്,ക്ഷേത്രം കോമരം ശശി മമ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇന്ന് ഉച്ചത്തിരിഞ്ഞ് മേളത്തോടു കൂടിയുള്ള പൊങ്ങിലിടി, വടക്കും വാതിക്കല്‍ ദണ്ഡ് വെട്ടല്‍ , കുരുതി തര്‍പ്പണത്തിനു ശേഷം മകര ചൊവ്വ ആഘോഷങ്ങള്‍ക്ക് സമാപനമാകും.

ADVERTISEMENT