തൃശ്ശൂര്‍ അതിരൂപതയില്‍ ആദ്യമായി സ്ഥാപിച്ച വേലൂര്‍ ഫൊറോന പിതൃ വേദിയുടെ നേതൃത്വത്തില്‍ പുരുഷ ദിനം ആഘോഷിച്ചു. ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുനാള്‍ ദിനത്തോടനുബന്ധിച്ചാണ് പുരുഷ ദിനം ആചരിച്ചത്. വികാരി ഫാദര്‍ ജയ്സണ്‍ തെക്കുംപുറം ഉദ്ഘാടനം ചെയ്തു. ഫാദര്‍ ഡേവിസ് ചിറമല്‍ മുഖ്യാതിഥിയായി. ഫാദര്‍ ജോണ്‍ പേരാമംഗലം, ലാറ്റി ആന്റണി, ജോസഫ് മാത്യു എന്നിവര്‍ സംസാരിച്ചു.



