വടക്കേക്കാട് തണല്‍ ഡയാലിസിസ് സെന്ററിന്റെ നേതൃത്വത്തില്‍ ലോക മാനസികാരോഗ്യ വാരാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടത്തി. അക്ഷര കോളേജുമായി സഹകരിച്ച് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് വടക്കേക്കാട് പഞ്ചായത്ത് പരിസരം, അക്ഷര കോളേജ്, വടക്കേകാട് സി എച്ച് സി പരിസരം എന്നിവിടങ്ങളില്‍ ഫ്‌ലാഷ് മോബ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എന്‍ എം കെ നബീല്‍ ഫ്‌ലാഷ് മോബ് ഉദ്ഘാടനം ചെയ്തു. മാനസിക ആരോഗ്യവും സമൂഹവും എന്ന വിഷയത്തില്‍ കോഴിക്കോട് തണല്‍ സോഷ്യല്‍ വര്‍ക്ക് എച്ച് ഒ ഡി ബൈജു അയടത്തില്‍ ക്ലാസെടുത്തു. തണല്‍ പ്രസിഡണ്ട് കെ വി അബ്ദു അദ്ധ്യക്ഷത വഹിച്ചു. സെയ്തു മുഹമ്മദ്, സക്കരിയ, അണിമ, അശ്വതി എന്നിവര്‍ സംസാരിച്ചു.
ADVERTISEMENT