തൊഴിയൂര്‍ സെന്റ് ജോര്‍ജ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ മെറിറ്റ്‌ഡേ ആഘോഷിച്ചു

 

തൊഴിയൂര്‍ സെന്റ് ജോര്‍ജ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ കഴിഞ്ഞ അധ്യയന വര്‍ഷത്തിലെ എസ്.എസ്.എല്‍.സി., പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ മെറിറ്റ്‌ഡേ ആഘോഷിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ വര്‍ഗീസ് വാഴപ്പിള്ളിയുടെ അധ്യക്ഷതയില്‍ ഗുരുവായൂര്‍ എം.എല്‍.എ.-എന്‍.കെ.അക്ബര്‍ ഉദ്ഘാടനം ചെയ്തു. മലബാര്‍ സ്വതന്ത്ര സഭ പരമാധ്യക്ഷന്‍ സിറില്‍ മാര്‍ ബസേലിയോസ് മെത്രാപൊലിത്ത മുഖ്യാതിഥിയായിരുന്നു. പിടിഎ പ്രസിഡന്റ് മുഹമ്മദ് നൗഫല്‍ ഉപഹാര സമര്‍പ്പണം നടത്തി. അല്‍മായ ട്രസ്റ്റീ ഗീവര്‍ മാണി പനക്കല്‍, സഭ സെക്രട്ടറി ബിനോയ് പി മാത്യു എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ ഹെഡ്മിസ്‌ട്രെസ് പി എസ് പ്രീതി സ്വാഗതവും പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് കെ എസ് ദിവ്യ നന്ദിയും പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനവിതരണവും ചടങ്ങില്‍ നടന്നു.

ADVERTISEMENT