മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. പുന്നയൂര്‍ക്കുളം പഴയ പോസ്റ്റ് ഓഫീസിന് പുറകില്‍ താമസിക്കുന്ന വെള്ളമാക്കല്‍ പരേതനായ കുഞ്ഞുണ്ണി മകന്‍ മോഹനനെ (59)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച്ച രാവിലെ സമീപവാസിയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടത്. ആല്‍ത്തറ ദ്വാരക റോഡില്‍ വി.കെ.എം എന്റര്‍പ്രൈസസ് എന്ന പേരില്‍ സ്ഥാപനം നടത്തിവരുകയായിരുന്നു പരേതന്‍. ഈ സ്ഥാപനത്തിന്റെ എതിര്‍ വശത്തുള്ള പറമ്പിലെ മരത്തിന് മുകളിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പുന്നൂക്കാവ് ഭഗവതി ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായിരുന്നു മോഹനന്‍. വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. ഷീനയാണ് ഭാര്യ. അനന്തു, അവന്തിക എന്നിവര്‍ മക്കളാണ്.