മിനി ലോറി മറിഞ്ഞ് അപകടം; വാഹനത്തിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കടവല്ലൂര്‍ കൊരട്ടിക്കരയില്‍ മിനി ലോറി മറിഞ്ഞ് അപകടം. ലോറിയില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊരട്ടിക്കര ഗവണ്‍മെന്റ് യു.പി സ്‌കൂളിന് സമീപം പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അപകടം നടന്നത്. മലപ്പുറത്തേക്ക് ടയറുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. റോഡ് നവീകരണത്തിന്റെ ഭാഗമായി പാതയോരത്ത് കൂട്ടിയിട്ടിരുന്ന മണ്‍തിട്ടയില്‍ ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ലോറി റോഡില്‍ മറിയുകയായിരുന്നു. ക്രെയിന്‍ ഉപയോഗിച്ച് ലോറി പിന്നീട് റോഡില്‍ നിന്നും നീക്കം ചെയ്തു.

ADVERTISEMENT