മിനി മാസ്റ്റ്‌ലൈറ്റുകളുടെ ഉദ്ഘാടനം നടത്തി

ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2024 -25 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ ആദൂര്‍ സെന്റര്‍, ആദൂര്‍ മൊയ്യത്തുവളപ്പില്‍ സങ്കേതം എന്നീ രണ്ട് സോളാര്‍ മിനി മാസ്റ്റ്‌ലൈറ്റുകളുടെ ഉദ്ഘാടനം നടന്നു. ആദൂര്‍ സെന്ററില്‍ നടന്ന ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലളിത ഗോപി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ് പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു.ആദൂര്‍ മൊയ്യത്തു വളപ്പില്‍ സങ്കേതത്തില്‍നടന്നമിനി മാസ്റ്റ്‌ലൈറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍ നിര്‍വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലളിതഗോപി അധ്യക്ഷത വഹിച്ചു. ചടങ്ങുകളില്‍ വാര്‍ഡ് മെമ്പര്‍ പി.എമുഹമ്മദ് കുട്ടി സര്‍വീസ് സഹകരണ ബാങ്ക്ഡയറക്ടര്‍ ബോര്‍ഡ് അംഗം എം.കെ വേണു എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT