കുന്നംകുളം നഗരസഭയുടെ കുറുക്കന്‍പാറ ഗ്രീന്‍പാര്‍ക്കും ഗ്രീന്‍ടെക്‌നോളജി സെന്ററും തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പുമന്ത്രി എം.ബി രാജേഷ് സന്ദര്‍ശിച്ചു. എ.സി.മൊയ്തീന്‍ എംഎല്‍എയും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. മാലിന്യ സംസ്‌കരണ രംഗത്ത് സംസ്ഥാന തലത്തില്‍ മാതൃകയായ കുന്നംകുളം നഗരസഭയുടെ പുതിയ മാലിന്യ സംസ്‌കരണ രീതികള്‍ മന്ത്രി ചോദിച്ചറിഞ്ഞു. ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം, മാലിന്യ സംസ്‌കരണ യൂണിറ്റുകളുടെ പ്രവര്‍ത്തനത്തെകുറിച്ചും ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ മന്ത്രിയോട് വിശദീകരിച്ചു.
നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ടി. സോമശേഖരന്‍, പ്രിയ സജീഷ്, കൗണ്‍സിലര്‍ എ.എസ് സനല്‍, ക്ലീന്‍ സിറ്റിമാനേജര്‍ എ.വി അജിത്, സി.കെ. ലിജീഷ്, മറ്റ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ്മ സേന ഭാരവാഹികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു