ബസ് ഡ്രൈവറുടെ മനസാന്നിധ്യം തുണയായി, റോഡ് മുറിച്ച് കടന്ന് ഓടിയ പിഞ്ചുബാലന് അദ്ഭുത രക്ഷ, കൂറ്റനാട് വാവനൂരില്‍ നടന്ന അപകടത്തിന്റെ ബസ് ഡാഷ് കാമറ ദൃശ്യങ്ങള്‍ പുറത്ത്. കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടേമുക്കാലോടെ കൂറ്റനാട് വാവനൂര്‍ സ്‌കൂളിന് സമീപത്തായിരുന്നു അപകടം. ഗുരുവായൂരില്‍ നിന്നും പട്ടാമ്പി ഭാഗത്തേക്ക് പോവുകയായിരുന്ന യാത്രാ ബസിന്റെ മുന്നിലേക്ക് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളുടെ ഇടയില്‍ നിന്നും ആണ്‍കുട്ടി റോഡ് മുറിച്ച് മറുവശത്തേക്ക് ഓടുകയായിരുന്നു. സെക്കന്റുകള്‍ കൊണ്ട് സഡന്‍ ബ്രേക്കിട്ട് നിര്‍ത്തിയതിനാല്‍ കുഞ്ഞ് തലനാരിഴക്ക് അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഡ്രൈവറുടെ മനസാനിദ്യം ഒന്ന് കൊണ്ട് മാത്രമാണ് കുഞ്ഞിന് ജീവന്‍ തിരികെ ലഭിച്ചത്. സംഭവത്തില്‍ കൂടെയുള്ളവരുടെ അശ്രദ്ധ മുലമാണ് കുഞ്ഞ് റോഡിലേക്ക് ഓടിയതെന്നുള്ള അഭിപ്രായങ്ങളും ഉയരുന്നുണ്ട്.



