കുന്നംകുളത്ത് , നഗരസഭ കൗണ്‍സിലറുടെ ഭര്‍ത്താവിന് നേരെ അക്രമം.

കുന്നംകുളത്ത് , നഗരസഭ കൗണ്‍സിലറുടെ ഭര്‍ത്താവിന് നേരെ അക്രമം. കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍ മിഷയുടെ ഭര്‍ത്താവ് സെബാസ്്റ്റിയന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. സെബാസ്റ്റിയന്‍ നടത്തുന്ന വ്യാപാരസ്ഥാപനത്തില്‍ കയറി ബ്ലേഡ് കൊണ്ട് ആക്രമിക്കുകയായിരുന്നു. കുറുക്കന്‍പാറ സ്വദേശിയാണ് ഇതിന് പിന്നിലെന്നാണ് സൂചന. സെബാസ്്റ്റിയനെ കുന്നംകുളം ദയ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.

 

ADVERTISEMENT