കുന്നംകുളം പി.പി.സി മിഷന്റെ ആഭിമുഖ്യത്തില്‍ മിഷന്‍ എക്സ്പോ 2025 ജനുവരി, കുന്ദംകുളത്ത് വെച്ച് നടക്കും

കുന്നംകുളം പി.പി.സി മിഷന്റെ ആഭിമുഖ്യത്തില്‍ മിഷന്‍ എക്സ്പോ 2025 ജനുവരി, കുന്നംകുളത്ത് വെച്ച് നടക്കും. ജനുവരി 17, 18, 19 തീയതികളിലായാണ് മിഷന്‍ എക്സ്പോ നടക്കുക. പാസ്റ്റര്‍ ജോയ് എം തോമസ്, ബ്രദര്‍ ജോയ്‌ജോണ്‍ ബാംഗ്ളൂര്‍, സി. ലില്ലി വര്‍ഗ്ഗീസ്, റവ തോമസ് മാത്യു കാട്ടാക്കട എന്നിവരാണ് പ്രധാന പ്രസംഗികര്‍. പകല്‍ സമയങ്ങളില്‍ മൂന്ന് സെക്ഷനുകളിലായി മിഷനറി ട്രെയിനിംഗ് കോഴ്‌സ് ക്രമീകരിക്കും. ഞായറാഴ്ചയിലെ ഗാനശുശ്രൂഷയ്ക്ക് ഇമ്മാനുവേല്‍ ഹെന്‍ട്രി നേതൃത്വം നല്‍കും. മിഷന്‍ എക്സ്പോയില്‍ സ്റ്റാളുകള്‍ ആവശ്യമുള്ളവര്‍ 93 49 88 68 83, 96 46 97 66 95 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

ADVERTISEMENT
Malaya Image 1

Post 3 Image