രാജ്യത്തെ ഏറ്റവും മികച്ച എന്‍.എസ്.എസ് വളന്റിയര്‍ക്കുള്ള ദേശീയ അവാര്‍ഡ്; വിദ്യ എഞ്ചിനീയറിംഗ് കോളേജിലെ ശ്രീഹരി എ എം എറ്റുവാങ്ങി.

Advertisement

Advertisement

രാജ്യത്തെ ഏറ്റവും മികച്ച എന്‍ എസ് എസ് വളന്റിയര്‍ക്കുള്ള ദേശീയ അവാര്‍ഡ് കേച്ചേരി വിദ്യ എഞ്ചിനീയറിംഗ് കോളേജിലെ അവസാന വര്‍ഷ ഇലക്ട്രിക്കല്‍ വിദ്യാര്‍ത്ഥി ശ്രീഹരി എ എം എറ്റുവാങ്ങി. എന്‍ എസ് എസ് ദിനമായ വ്യാഴാഴ്ച കോവിഡ് പശ്ചാത്തലത്തില്‍ ചെന്നൈയില്‍ നടന്ന ചടങ്ങില്‍ ഓണ്‍ലൈന്‍ ആയാണ് രാഷ്ട്രപതി റാം നാഥ് കോവിന്ദ് ശ്രീഹരിക്ക് പുരസ്‌കാരം സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം എന്‍എസ്എസ് ടെക്നിക്കല്‍ സെല്ലിനെ പ്രതിനിധീകരിച്ച് ഡല്‍ഹിയില്‍ നടന്ന റിപ്പബ്ലിക് പരേഡിലും വിയറ്റ്‌നാമില്‍ നടന്ന ഇന്ത്യന്‍ യൂത്ത് ഡെലിഗേഷന്‍ ക്യാമ്പില്‍ രാജ്യത്തെ പ്രതിനിധീകരിച്ചും ശ്രീഹരി പങ്കെടുത്തിരുന്നു .രാജ്യത്തിന് മാതൃകയായ ജിഐഎസ് മാപ്പിങ് , മെഡിക്കല്‍ ഉപകരണങ്ങളുടെ പുനരുജ്ജീവനം ,സംസ്ഥാന തലത്തിലുള്ള ക്യാമ്പുകളുടെ സംഘാടനം മുതലായ പ്രവര്‍ത്തങ്ങള്‍ കൂടി പരിഗണിച്ചാണ് വിദ്യ എഞ്ചിനീയറിംഗ് കോളേജിലെ എന്‍എസ്എസ് യൂണിറ്റിന് അഭിമാന നേട്ടം ലഭ്യമായത്. സെപ്തംബര്‍ 25 ന് കോളേജില്‍ നടക്കുന്ന ഓണ്‍ലൈന്‍ സ്‌കോളര്‍ഷിപ്പ് വിതരണ ചടങ്ങില്‍ ദേശീയ അവാര്‍ഡ് ജേതാവ് ശ്രീഹരിയെ ആദരിക്കും.