ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ മറ്റം യൂണിറ്റിന്റെ വാര്‍ഷിക സമ്മേളനം നടന്നു

ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ മറ്റം യൂണിറ്റിന്റെ വാര്‍ഷിക സമ്മേളനം നടന്നു. മറ്റം ചോയ്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറി കെ.എ. ജോയ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പി.എ. ജോളി അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി നീതു സിന്റോ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ സ്മിത ജെയ്‌സന്‍ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി പി.ജെ. ജോണ്‍സന്‍ സംഘടന റിപ്പോര്‍ട്ട് അവതരണം നടത്തി ഏരിയാ പ്രസിഡണ്ട് ജീന ബാബു, ബിന്ദു ജയന്തന്‍, വിജി ബാബു എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി.എ ജോളി (പ്രസിഡണ്ട്) നീതു സിന്റോ (സെക്രട്ടറി) പ്രഷിത (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

ADVERTISEMENT