കനത്ത കാറ്റില്‍ നാശ നഷ്ടമുണ്ടായ കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിലെ പഴഞ്ഞി വില്ലേജില്‍ ഉള്‍പ്പെട്ട സ്ഥലം എ സി മൊയ്തീന്‍ എംഎല്‍എ സന്ദര്‍ശിച്ചു. ആളപായമില്ലെങ്കിലും, പ്രദേശത്ത് നിരവധി കെട്ടിടങ്ങള്‍ക്കും വൈദ്യുതിലൈനുകള്‍ക്കും നാശമുണ്ടായി. കുന്നംകുളം തഹസില്‍ദാരുടെ നേതൃത്വത്തില്‍ നാശനഷ്ടങ്ങളുടെ കണക്ക് ശേഖരിച്ചുവരുന്നുണ്ടെന്നും ഫയര്‍ഫോഴ്‌സ്, ഇലക്ട്രിസിറ്റി, പഞ്ചായത്ത്, റവന്യൂ ജീവനക്കാരുടെ ഏകോപനം ഉറപ്പാക്കിയിട്ടുണ്ടെന്നും എം എല്‍എ പറഞ്ഞു. പട്ടികജാതി പട്ടിക വര്‍ഗ്ഗ കമ്മീഷന്‍ അംഗം ടി. കെ. വാസു, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, പൊതുപ്രവര്‍ത്തകര്‍, തുടങ്ങിയവര്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.
Home Bureaus Perumpilavu കനത്ത കാറ്റില്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങള്‍ എ സി മൊയ്തീന്‍ എംഎല്‍എ സന്ദര്‍ശിച്ചു