ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടികളെ എ സി മൊയ്തീന്‍ എം എല്‍ എ സന്ദര്‍ശിച്ചു

ഭക്ഷ്യവിഷബാധയേറ്റ് പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളെ എ സി മൊയ്തീന്‍ എം എല്‍ എ സന്ദര്‍ശിച്ചു. നിലവില്‍ 22 കുട്ടികളാണ് അന്‍സാര്‍ ആശുപത്രിയില്‍ ഉള്ളത്. ഇന്ന് രാവിലെ രണ്ടു കുട്ടികള്‍ കൂടി ചികിത്സ തേടി ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. അന്‍സാര്‍ ആശുപത്രിക്ക് പുറമേ കുന്നംകുളം, ചങ്കരംകുളം എന്നിവിടങ്ങളിലെ ആശുപത്രികളിലും ചികിത്സ തേടി വിദ്യാര്‍ത്ഥികള്‍ എത്തിയിട്ടുണ്ട്.

ADVERTISEMENT