24.7 C
Kunnamkulam
Friday, August 7, 2026
Home Bureaus Kechery മണലൂര്‍ കോള്‍ വികസന തുടര്‍ച്ചയ്ക്ക് 2.75 കോടി രൂപ അനുവദിച്ചതായി എംഎല്‍എ പ്രൊഫ.സി രവീന്ദ്രനാഥ്

മണലൂര്‍ കോള്‍ വികസന തുടര്‍ച്ചയ്ക്ക് 2.75 കോടി രൂപ അനുവദിച്ചതായി എംഎല്‍എ പ്രൊഫ.സി രവീന്ദ്രനാഥ്

41

മണലൂരിലെ കോള്‍ വികസന തുടര്‍ച്ചയ്ക്കായി 2.75കോടി രൂപ അനുവദിച്ചു.മണലൂര്‍ മണ്ഡലത്തിലെ കോള്‍ നിലങ്ങളിലെ വികസന പ്രൊജക്റ്റുകള്‍ക്കായി 2.75 കോടി രൂപ അനുവദിച്ചതായി പ്രൊഫ. സി രവീന്ദ്രനാഥ് എം എല്‍ എ അറിയിച്ചു. റീ ബില്‍ഡ് കേരള ഇനീഷ്യേട്ടീവ് പദ്ധതിയുടെ സേവിങ്‌സ് തുക ഉപയോഗിച്ചിട്ടാണ് പുതിയ വികസന പദ്ധതികള്‍ക്ക് അംഗീകാരം നേടിയെടുത്തത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും എംഎല്‍എ അറിയിച്ചു.അന്നകര കോള്‍ പടവിലെ ചെമ്മീന്‍ ചാല്‍ ബണ്ട് ഫാം റോഡ്, മണല്‍ പുഴ കണ്ണോത്തൂ കോള്‍ പടവ് ഫാം റോഡ്, പാലകഴ -മണലൂര്‍ താഴംപാട ശേഖരങ്ങള്‍ക്ക് സ്ലുയിസ് നിര്‍മ്മാണം,, അന്തിക്കാട് പാട ശേഖരത്തില്‍ മണലൂര്‍ മണ്ഡലത്തിലെ പ്രദേശത്ത് ബോക്‌സ് കള്‍വര്‍ട്ട്, വി സി ബി ബണ്ട് ബലപ്പെടുത്തല്‍.
എന്നി പ്രവൃത്തികള്‍ക്കാണ് ഫണ്ട് അനുവദിച്ചത്.

 

ADVERTISEMENT
error: Content is protected !!