പ്രശസ്ത വാദ്യകലാകാരന്‍ പെരുമ്പിലാവ്, തിപ്പലശ്ശേരി നെടുമ്പായില്‍ മോഹനന്‍ അന്തരിച്ചു

പ്രശസ്ത വാദ്യകലാകാരന്‍ പെരുമ്പിലാവ്, തിപ്പലശ്ശേരി നെടുമ്പായില്‍ മോഹനന്‍(65) അന്തരിച്ചു. മൂന്നുവര്‍ഷമായി ശാരീരിക അസ്വസ്ഥതകളാല്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച വീട്ടില്‍ തളര്‍ന്നുവീഴുകയായിരുന്നു. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ട് 5.30 മണിയോടെ മരണം സംഭവിച്ചു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് ചെറുതുരുത്തി ശാന്തിതീരത്തു വെച്ച് നടക്കും. മൂന്നു ദശകങ്ങളിലായി കേരളത്തിലെ ഉത്സവപറമ്പുകളില്‍ പഞ്ചവാദ്യത്തിലെ സ്ഥിരസാന്നിദ്ധ്യവും മേളകലാകാരന്‍മാരുടേയും മേളപ്രേമികളുടേയും സുപരിചിതനായിരുന്നു. പരേതരായ തെയ്യന്‍ നീലി. ദമ്പതികളുടെമകനാണ്. ശാന്ത ഭാര്യയും ഹരികൃഷ്ണന്‍, അതുല്‍ കൃഷ്ണന്‍ എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT