വേലൂര്‍ മണിമലര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ പൂമൂടല്‍ നടന്നു. ക്ഷേത്രം തന്ത്രി കീഴ് മുണ്ടയൂര്‍ നീലകണ്ഠന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. ഉച്ചപൂജ സമയത്താണ് പൂമൂടല്‍ നടത്തുന്നത്. മംഗല്യ സൗഭാഗ്യം, വിദ്യാഗുണം, സന്താന സൗഭാഗ്യം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം എന്നിവക്കായാണ് പൂമുടല്‍ വഴിപാട് നടത്തുന്നത്. ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി വൈകുണ്ഠം നാരായണന്‍ നമ്പൂതിരി കാര്‍മ്മികനായി. ക്ഷേത്രം ട്രസ്റ്റി ശിവദാസന്‍ പെരുവഴിക്കാട്, പ്രസിഡന്റ് ടി. ആര്‍ ശിവരാമന്‍ , സെക്രട്ടറി സുജീഷ് അരുവാത്തോട്ടില്‍, ജനറല്‍ കണ്‍വീനര്‍ മനോജ് പെരുവഴിക്കാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പൂമൂടല്‍ ദിവസം ക്ഷേത്രത്തിലേക്കാവശ്യമായ പൂജാപാത്രങ്ങള്‍ ഭക്തന്‍ വഴിപാടി സമര്‍പ്പിച്ചു.