ചിത്രകലാ ക്യാമ്പിന് തുടക്കമായി

കേരള ലളിതകലാ അക്കാദമിയും ഗ്രാമകം നാടകോത്സവം സംഘാടക സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന ചിത്രകലാ ക്യാമ്പ് ആരംഭിച്ചു. ഗ്രാമകം നാടകോത്സവ വേദിയായ വേലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടിലാണ് ചിത്രകലാ ക്യാമ്പ് നടക്കുന്നത്. കേരള ലളിതകലാ അക്കാദമി സെക്രട്ടറി ഇന്‍ ചാര്‍ജ് രാജി ആര്‍. പിള്ള ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മറ്റി വൈസ് ചെയര്‍പേഴ്പണ്‍ ശശി അത്താണിക്കല്‍ അദ്ധ്യക്ഷനായി. പ്രോഗം കമ്മറ്റി ജോ. കണ്‍വീനര്‍ ജ്യോതി രാജ് മായമ്പിള്ളി സ്വാഗതവും പ്രചരണ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.കെ.മോഹനന്‍ നന്ദിയും പറഞ്ഞു. നാടകോത്സവ സംഘാടക സമിതി ചെയര്‍പേഴ്‌സണ്‍ പി.കൃഷ്ണദാസ്, ജനറല്‍ കണ്‍വീനര്‍ എ.എന്‍ സോമനാഥന്‍, വിവിധ കമ്മറ്റി ഭാരവാഹികളായ വി.വി സുധീഷ്, കെ.കെ രാജന്‍, ജഗനിവാസ് വേലൂര്‍, എ.പി പ്രവീണ്‍ കുമാര്‍, പ്രബലന്‍ വേലൂര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. ഗ്രാമകം നാടകോത്സവത്തിന്റെ ഭാഗമായി നടക്കുന്ന ചിത്രകലാ ക്യാമ്പില്‍ പതിനൊന്ന് ചിത്രകാരന്മാരാണ് പങ്കെടുക്കുന്നത്. ക്യാമ്പ് 22 ന് സമാപിക്കും.

 

ADVERTISEMENT