മകന്‍ മരിച്ച് 20 -ാം ദിനം മാതാവും മരിച്ചു. എരനെല്ലൂര്‍ എഴുത്തുപുരക്കല്‍ പരേതനായ ബാലന്‍ മകന്‍ സുരേഷ് 20 ദിവസം മുമ്പ് മരിച്ചിരുന്നു. സുരേഷിന്റെ മാതാവ് 79 വയസ്സുള്ള ദമയന്തി കഴിഞ്ഞ ദിവസവും നിര്യാതയായി. ഉദര സംബന്ധമായ രോഗത്തെ തുടര്‍ന്ന് ശസ്ത്രക്രിയ നടന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയാണ് മരണം സംഭവിച്ചത്. സംസ്‌ക്കാരം വീട്ടുവളപ്പില്‍ നടന്നു. ഉഷ, ഷീജ, മുകുന്തന്‍, പ്രമീള എന്നിവരാണ് മറ്റു മക്കള്‍.



