മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തില്‍ കുടിശ്ശിക നിവാരണ ക്യാമ്പ് നടത്തി

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തില്‍ ചാവക്കാട് കുടിശ്ശിക നിവാരണ ക്യാമ്പ് നടന്നു. ബസ്റ്റാന്‍ഡ് പരിസരത്ത് നടന്ന ക്യാമ്പ് ക്ഷേമ ബോര്‍ഡ് ഉദ്യോഗസ്ഥരായ പി.എസ്.കാവ്യ, ജി.സഞ്ജയ്, കെ.ജെ. പ്രിന്‍സി എന്നിവര്‍ നേതൃത്വം നല്‍കി. ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.കെ. സേതുമാധവന്‍ , ഐ.എന്‍.ടി.യു.സി. ജില്ലാ സെക്രട്ടറി എം.എസ്. ശിവദാസ്, സി.ഐ.ടി.യു. ജില്ലാ ജോയിന്റ് സെക്രട്ടറി എം.കെ. സെയ്തലവി, ടി.എം.മുകുന്ദന്‍ , ബി.എം.എസ്. മേഖലാ പ്രസിഡന്റ് ജയതിലകന്‍, ജയന്‍ ആലുങ്ങല്‍,
എ.വി.ജയന്‍, എ.വി.ജാഫര്‍ എന്നിവര്‍ സംബന്ധിച്ചു.

ADVERTISEMENT