പഴഞ്ഞി ഗവ: സ്‌കൂളില്‍ സിനിമാപ്രദര്‍ശനവും അഭിനയ ശില്പശാലയും നടത്തി

പഴഞ്ഞി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തില്‍ ചിത്രജാലകം എന്ന പേരില്‍ സിനിമാപ്രദര്‍ശനവും, അഭിനയ ശില്പശാലയും സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ഷോര്‍ട് ഫിലിം നിര്‍മ്മിക്കുവാനും ശില്പശാല തീരുമാനിച്ചു. മുന്‍ പി.ടി.എ. പ്രസിഡന്റ് പി.എം.അലി അധ്യക്ഷത വഹിച്ച ചടങ്ങ് പ്രശസ്ത തിരക്കഥാകൃത്ത് റഫീഖ് പട്ടേരി ഉദ്ഘാടനം ചെയ്തു. പ്രദീപ് ശില്പശാലയ്ക്ക് നേതൃത്വം നല്‍കി. ദൃശ്യ മാധ്യമപ്രവര്‍ത്തകന്‍ പ്രദീപ് നാരായണന്‍ ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കി.

 

ADVERTISEMENT
Malaya Image 1

Post 3 Image