എം.ടി അനുസ്മരണം സംഘടിപ്പിച്ചു

കിടങ്ങൂര്‍ ജ്ഞാനോദയം ഗ്രന്ഥശാലയും,വിദ്യാരംഗം കലാസാഹിത്യവേദിയും സംയുക്തമായി പന്നിത്തടം കോണ്‍കോര്‍ഡ് സ്‌കൂളില്‍ എം.ടി അനുസ്മരണം സംഘടിപ്പിച്ചു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ കെ മണി അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു.കോണ്‍കോഡ് സ്‌കൂള്‍ മാനേജര്‍ ആര്‍ എം ബഷീര്‍ അധ്യക്ഷത വഹിച്ചു. ഡോ.ജോണ്‍ ജോഫി മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി.കോണ്‍കോഡ് സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ രാജി പ്രകാശ്,ജ്ഞാനോദയം ഗ്രന്ഥശാല രക്ഷാധികാരി വിജയന്‍ മാസ്റ്റര്‍, സുബിഷ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT