തണ്ണിമത്തന്‍ കൃഷി ചെയ്തു മാതൃകയായ പുന്നയൂര്‍ ഗ്രാമ പഞ്ചായത്ത് 17 ആം വാര്‍ഡ് മെംബര്‍ മുജീബ് റഹ്‌മാനെ കെ കരുണാകരന്‍ ഫൗണ്ടേഷന്‍ പൊന്നാടയണിയിച്ചു ആദരിച്ചു. കെ.കരുണാകരന്‍ ഫൗണ്ടേഷന്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ ഷാഹുല്‍ പള്ളത്തിന്റെ അദ്ധ്യക്ഷതയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ ആലി വടക്കയില്‍, അലവി കിഴക്കൂട്ട് എന്നിവര്‍ ചേര്‍ന്ന് പൊന്നാടയണിയിച്ചു.
മന്ദലാംകുന്ന് കരുണാ ഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ ഫഅദ് അകലാട്, നോബി പടിഞ്ഞാപുറത്ത്, ഉമ്മര്‍ തേച്ചന്‍ പുരക്കല്‍, യൂസുഫ് തണ്ണിത്തുറക്കല്‍, എന്നിവര്‍ പങ്കെടുത്തു. ജനറല്‍ കണ്‍വീനര്‍ സുല്‍ത്താന്‍ മന്ദലാംകുന്ന് സ്വാഗതവും ഷെഹീര്‍ പടിഞ്ഞാറയില്‍ നന്ദിയും പറഞ്ഞു.