മുല്ലക്കാട് മഹാവിഷ്ണു ക്ഷേത്രത്തിലെ ദേശവിളക്കാഘോഷം ഭക്തിസാന്ദ്രമായി

ചാലിശേരി ആലിക്കര മുല്ലക്കാട് മഹാവിഷ്ണു ക്ഷേത്രത്തിലെ ദേശവിളക്കാഘോഷം ഭക്തിസാന്ദ്രമായി. ഞായറാഴ്ച രാവിലെ ക്ഷേത്രത്തിലെ വിശേഷാല്‍ പൂജകള്‍ക്കുശേഷം ഗൗരിദാസന്‍, ജഗന്നീവാസന്‍, പ്രജോഷ് എന്നിവര്‍ ചേര്‍ന്നു നയിച്ച ട്രിപ്പിള്‍ തായമ്പക അരങ്ങേറി. തുടര്‍ന്നു നടന്ന പ്രസാധ ഊട്ടില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കുകൊണ്ടു. സന്ധ്യയ്ക്ക് മുലയംപറമ്പത്തുകാവ് ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച പാലക്കൊമ്പെഴുന്നള്ളിപ്പിന് താലമേന്തിയ മാളികപ്പുറങ്ങളും, കൊമ്പന്‍ മുള്ളത്ത് വിജയകൃഷ്ണനും, പെരുങ്ങോട് സംഘത്തിന്റെ പഞ്ചവാദ്യവും അകംപടിയേകി. പാലക്കൊമ്പെഴുന്നള്ളിപ്പ് സമാപിച്ചതിനു ശേഷം പന്തലില്‍ പാട്ട്, തിരിയുഴിച്ചല്‍, പാല്‍ക്കുടമെഴുന്നള്ളിപ്പ്, വെട്ട് – തട, കനലാട്ടം എന്നിവയോടെ ചടങ്ങുകള്‍ക്ക് സമാപനമായി. എഴുന്നെള്ളിപ്പു വഴിനീളെ ഒരുക്കിയ ദീപാലങ്കാരവും ശ്രദ്ദേയമായി. ദേശവിളക്കിന് കമ്മിറ്റി പ്രസിഡണ്ട് കടവാരത്ത് രാമചന്ദ്രന്‍, സെക്രട്ടറി വത്സന്‍ വി.എസ്, ട്രഷറര്‍ ചാലത്തൂര്‍ വളപ്പില്‍ പുഷ്പന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT