29.9 C
Kunnamkulam
Tuesday, September 29, 2026
Home Bureaus Kunnamkulam കുന്നംകുളം ഉപജില്ലാ കായികമേളയ്ക്ക് ഔദ്യോഗിക തുടക്കം

കുന്നംകുളം ഉപജില്ലാ കായികമേളയ്ക്ക് ഔദ്യോഗിക തുടക്കം

59

കായികമേളയുടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകള്‍ കുന്നംകുളം എ.ഇ.ഒ. മുഹമ്മദ് മുബാറക്ക് ടി.എം പതാക ഉയര്‍ത്തിയതോടെ ആരംഭിച്ചു. കുന്നംകുളം നഗരസഭ വൈസ് ചെയര്‍മാന്‍ പി.ജി. ജയപ്രകാശിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍ കായികമേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കുന്നംകുളം ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീനിയര്‍ ഗ്രൗണ്ടില്‍ ആരംഭിച്ച കുന്നംകുളം ഉപജില്ല സ്‌കൂള്‍ കായികമേളയുടെ ആദ്യദിന മത്സരങ്ങള്‍ പൂര്‍ത്തിയാപ്പോള്‍ 60 പോയിന്റോടെ ചൂണ്ടല്‍ എല്‍.ഐ.ജി.എച്ച്.എസ് ഒന്നാം സ്ഥാനത്തെത്തി.9 സ്വര്‍ണ്ണവും 4 വെള്ളിയും 3 വെങ്കലവും നേടിയാണ് ചൂണ്ടല്‍ സ്‌കൂള്‍ മികച്ച മുന്നേറ്റം നടത്തിയത്. 7 സ്വര്‍ണ്ണവും 9 വെള്ളിയും 3 വെങ്കലവും ഉള്‍പ്പെടെ 57 പോയിന്റോടെ പന്നിത്തടം കോണ്‍കോര്‍ഡ് ഇംഗ്ലീഷ് സ്‌കൂളാണ് രണ്ടാം സ്ഥാനത്തുള്ളത്. 42 പോയിന്റ് നേടിയ കരിക്കാട് അല്‍ അമീന്‍ ഇംഗ്ലീഷ് ഹൈസ്‌കൂള്‍ മൂന്നാം സ്ഥാനവും, 38 പോയിന്റോടെ എരുമപ്പെട്ടി ഗവ. എച്ച്.എസ്.എസ് നാലാം സ്ഥാനവും, 34 പോയിന്റോടെ കുന്നംകുളം ഗവ. ബോയ്‌സ് വി.എച്ച്.എസ്.എസ് അഞ്ചാം സ്ഥാനവും കരസ്ഥമാക്കി.സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 1 വരെ നാല് ദിവസങ്ങളിലായി നടക്കുന്ന കായികമാമാങ്കത്തില്‍ ഉപജില്ലയിലെ നൂറിലധികം വിദ്യാലയങ്ങളില്‍ നിന്നായി 2350-ഓളം കായികപ്രതിഭകളാണ് മാറ്റുരക്കുന്നത്. എല്‍.പി. മിനി, എല്‍.പി. കിഡീസ്, യു.പി. കിഡീസ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലായി ആകെ 122 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
നാലു ദിവസവും പങ്കെടുക്കുന്നവര്‍ക്കുള്ള ഭക്ഷണം കുന്നംകുളം ഡഫ് സ്‌കൂളിലാണ് ഒരുക്കിയിട്ടുള്ളത്. ഒക്ടോബര്‍ 1 വ്യാഴാഴ്ച വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ജി. രഘുനാഥ് ഉദ്ഘാടനം ചെയ്യും.

ADVERTISEMENT
error: Content is protected !!