25.4 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Guruvayur കാലാവധി പൂര്‍ത്തിയാകാന്‍ 2 ദിവസം; ഗുരുവായൂര്‍ നഗരസഭാ കൗണ്‍സിലര്‍ മാഗി ആല്‍ബര്‍ട്ട് യാത്രയായി

കാലാവധി പൂര്‍ത്തിയാകാന്‍ 2 ദിവസം; ഗുരുവായൂര്‍ നഗരസഭാ കൗണ്‍സിലര്‍ മാഗി ആല്‍ബര്‍ട്ട് യാത്രയായി

ഗുരുവായൂര്‍ നഗരസഭ 36-ാം വാര്‍ഡ് കൗണ്‍സിലര്‍ മാഗി ആല്‍ബര്‍ട്ട് (72) നിര്യാതയായി. സംസ്‌കാരം നടത്തി. കോട്ടപ്പടി അമ്മാ പറമ്പില്‍ പരേതനായ ആല്‍ബര്‍ട്ടിന്റെ ഭാര്യയാണ്. 2010ലെ തെരഞ്ഞെടുപ്പില്‍ 36 വാര്‍ഡില്‍ നിന്നാണ് ആദ്യമായി കൗണ്‍സിലര്‍ ആകുന്നത്. പിന്നീട് 2015ല്‍ വാര്‍ഡ് 32ല്‍ നിന്നും 2020ല്‍ വാര്‍ഡ് 36 ല്‍ നിന്നും തുടര്‍ച്ചയായി വിജയിച്ചു. ഒടുവില്‍ നിലവിലെ കൗണ്‍സിലിന്റെ കാലാവധി പൂര്‍ത്തിയാക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് അവര്‍ യാത്രയായത്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. ഗുരുവായൂര്‍ എല്‍ എഫ് കോളേജില്‍ ക്ലര്‍ക്കായി വിരമിച്ച ശേഷമാണ് തിരഞ്ഞെടുപ്പ് രംഗത്തെത്തിയത്. നഗരസഭ ചെയര്‍പേഴ്‌സന്‍ സ്ഥാനത്തേക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. ഫ്രീഡ, റെഡി എന്നിവരാണ് മക്കള്‍. ആംസന്‍, നീനു എന്നിവര്‍ മരുമക്കളാണ്.

ADVERTISEMENT
error: Content is protected !!