യുവാവിനെ വെട്ടികൊലപെടുത്തി

നാടിനെ നടുക്കി അരുംകൊല

പെരുമ്പിലാവിൽ യുവാവിനെ വെട്ടി കൊലപ്പെടുത്തി. കടവല്ലൂർ സ്വദേശിയും നിലവിൽ മരത്തംകോട് വാടകയ്ക്ക് താമസിക്കുന്ന അക്ഷയ് കൂത്തനാണ് മരിച്ചത്. സുഹൃത്തുക്കളായ ലിഷോയ്,ബാദുഷ എന്നിവരാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഇതില്‍ ഗുരുതര
പരിക്കേറ്റ ബാദുഷ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. ഇന്ന് രാത്രി എട്ടരയോടെയാണ് സംഭവം. പോലീസിനെ ആക്രമിച്ചത് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട അക്ഷയ്.

ആല്‍ത്തറ ഇരട്ടക്കുളങ്ങര അമ്പലത്തിന് അടുത്തുള്ള നാല് സെന്റ് നഗറിലാണ് അക്ഷയ് വെട്ടേറ്റ് മരിച്ചത്.അഷ്‌റഫ് കൂട്ടായ്മ ആംബുലന്‍സ് പ്രവര്‍ത്തകരാണ് മൃതദേഹം കുന്നംകുളം താലൂക്കാശുപത്രിയില്‍ എത്തിച്ചത്. അക്ഷയ് കൊല്ലപ്പെട്ട വിവരം അറിഞ്ഞ് ഒരു സംഘം പേര്‍ ആയുധങ്ങളുമായി ആശുപത്രിയിലെത്തിയത് ആശങ്കക്കിടയാക്കി.കൂടുതല്‍ പോലീസെത്തിയതോടെയാണ് രംഗം ശാന്തമായത്.കൊലപാതകം നടന്ന ആല്‍ത്തറയിലും വലിയ സംഘം പോലീസുണ്ട്. ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള പോര് കൊലപാതകത്തോടെ വലിയ സംഘര്‍ഷത്തിലേക്ക് കടക്കാതിരിക്കാന്‍ പോലീസ് ജാഗ്രത പുലര്‍ത്തുന്നുണ്ട്.

 

ADVERTISEMENT