സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ വടക്കേകാട് സോണിന്റെ നേതൃത്വത്തില്‍ മുശാറക -25 മാനേജ്‌മെന്റ് അധ്യാപക മീറ്റ് സംഘടിപ്പിച്ചു. പുന്നയൂര്‍ക്കുളം അല്‍ഹംദുലില്ലാ മദ്രസ്സയില്‍ സംഘടിപ്പിച്ച സംഗമം അബൂബക്കര്‍ ഹാജി കൗക്കാനപ്പെട്ടി ഉദ്ഘാടനം ചെയ്തു. ശംസുദ്ധീന്‍ മാസ്റ്റര്‍ പുന്നയൂര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എം.കെ അബ്ദുല്‍ ഗഫൂര്‍ മൂന്നുപീടിക, സെക്രട്ടറി ഹംസ മൗലവി വാടാനപ്പള്ളി, എന്നിവര്‍ വിഷയാവതരണം നടത്തി. അബൂബക്കര്‍ ലത്തീഫി, അബ്ദുല്‍ കരീം നിസാമി , അഷ്‌റഫ് ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.