നെല്ലുവായ് ശ്രീധന്വന്തരീ ക്ഷേത്രത്തിലെ വൈകുണ്ഠ ഏകദശിയോടനുബന്ധിച്ചുള്ള സംഗീതോത്സവം ആരംഭിച്ചു. ക്ഷേത്രം തന്ത്രി കീഴ്മുണ്ടയൂര്‍ നീലകണ്ഠന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ദേവസ്വം സെക്രട്ടറി പി. ബിന്ദു, ദേവസ്വം ഓഫീസര്‍ പി.ബി. ബിജു എന്നിവര്‍ സന്നിഹിതരായി. ഇതോടൊപ്പം നൃത്തോത്സവം തുടരുകയാണ്. തിങ്കളാഴ്ച രാത്രിയില്‍ തൃശൂര്‍ സുബ്രഹമണ്യ കലാക്ഷേത്രത്തിന്റെ നൃത്തസന്ധ്യ അരങ്ങേറി.
content summary ; Music Festival started at Nelluvai Sreedhanvanthari Temple