വെള്ളാപ്പള്ളിക്കെതിരെ മുസ്ലീം ലീഗ് നടത്തിയ പരാമര്‍ശം പിന്‍വലിച്ച് പൊതു സമൂഹത്തോട് മാപ്പ് പറയണം -എസ്എന്‍ഡിപി യോഗം

 

എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിക്കെതിരെ മുസ്ലീം ലീഗ് നടത്തിയ പരാമര്‍ശം പിന്‍വലിച്ച് പൊതു സമൂഹത്തോട് മാപ്പ് പറയണം എസ്എന്‍ഡിപി യോഗം ഗുരുവായൂര്‍ യൂണിയന്‍ ആവശ്യപ്പെട്ടു. ഗുരുവായൂര്‍ യൂണിയന്‍ ഓഫീസില്‍ ചേര്‍ന്ന അടിയന്തിര യോഗത്തില്‍ യൂണിയന്‍ പ്രസിഡന്റ് പി.എസ് പ്രേമാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി പി. എ സജീവന്‍ പ്രമേയം അവതരിപ്പിച്ചു.തുടര്‍ന്ന് പ്രവര്‍ത്തകര്‍ ടൗണില്‍ പ്രതിഷേധപ്രകടനം നടത്തി. ബോര്‍ഡ് അംഗങ്ങളായ വിമലാനന്ദന്‍ മാസ്റ്റര്‍, പി.പി സുനില്‍കുമാര്‍, കൗണ്‍സിലര്‍മാരായ പി .കെ മനോഹരന്‍, കെ.കെ രാജന്‍, കെ.ജി ശരവണന്‍, വനിതാ സംഘം ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT