നാപ്കിന്‍ ഇന്‍സിനറേറ്റര്‍ മെഷീന്‍ സ്ഥാപിച്ചു

മലപ്പുറം ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷന്‍ പരിധിയിലെ വിവിധ സ്‌കൂളുകളില്‍ നാപ്കിന്‍ ഇന്‍സിനറേറ്റര്‍ മെഷീന്‍ സ്ഥാപിച്ചു. ഡിവിഷന്‍ മെമ്പര്‍ എ.കെ സുബൈറിന്റെ ശ്രമഫലമായി ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ചാണ് വെളിയങ്കോട്, മാറഞ്ചേരി, പാലപ്പെട്ടി സ്‌കൂളുകളില്‍ ഇന്‍സിനറേറ്റര്‍ സ്ഥാപിച്ചത്. പൊതു വിദ്യാഭ്യാസരംഗത്ത് ഡിവിഷനിലെ സ്‌കൂളുകള്‍ക്ക് ആവശ്യമായ ഭൗതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതെന്ന് ഡിവിഷന്‍ മെമ്പര്‍ എ കെ സുബൈര്‍ അറിയിച്ചു.

 

ADVERTISEMENT