ചെറുവത്താനി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തിലെ പൂരാഘോഷം വര്‍ണ്ണാഭമായി

ചെറുവത്താനി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തിലെ പൂരാഘോഷം വര്‍ണ്ണാഭമായി. ശനിയാഴ്ച രാവിലെ ഗണപതി ഹോമം, വിശേഷാല്‍ പൂജകള്‍ എന്നിവ നടന്നു. വൈകീട്ടു നടന്ന കൂട്ടിയെഴുന്നള്ളിപ്പില്‍ പതിനൊന്ന് ഗജവീരന്മാര്‍ അണി നിരന്നു. പാണ്ടിമേളവും ഉണ്ടായി. വര്‍ണ്ണ കാവടികള്‍, തെയ്യം, നാടന്‍ കലാരൂപങ്ങളുടെ പ്രകടനം എന്നിവ ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടി. ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തില്‍ നിലവിളക്ക്, അലങ്കാര പറ, പൂത്താലം എന്നിവയുടെ അകമ്പടിയോടെ ആറാട്ടിനായി പുറപ്പെട്ടു. വഴി നീളെ ഭക്തര്‍ നിറപറയും നിലവിളക്കുമായി സ്വീകരിച്ചു.  കൊടിയിറക്കം, ഇരുപത്തിയഞ്ചു കലശം ആടല്‍, ശ്രീഭൂതബലി എന്നിവയോടെ ഉത്സവത്തിനു സമാപനമായി. ചടങ്ങുകള്‍ക്ക് തന്ത്രിമാരായ മഠത്തില്‍ മുണ്ടയൂര്‍ ദിവാകരന്‍ നമ്പൂതിരി, അരുണ്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികരായി.

ADVERTISEMENT