നാരിചക്രപെണ്‍കരുത്ത് പരിശീലന പദ്ധതി വനിതാ വിപ്ലവത്തിന് വഴി തെളിയിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. കുന്നംകുളം അസാപ്പില്‍ വനിതാ തൊഴിലധിഷ്ഠിത നൈപുണ്യ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി നിര്‍ഹിച്ചു. സ്ത്രീകളുടെ അറിവും കഴിവും നാല് ചുമരുകള്‍ക്ക് അപ്പുറത്തേക്ക് പ്രയോജനപ്പെടുത്തുന്നതോടൊപ്പം വരുമാനം ലഭിക്കുന്ന തൊഴിലുകളിലൂടെ സ്ത്രീക്ക് സാമ്പത്തിക സ്വയം പര്യാപ്തത ഉറപ്പാക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നുണ്ട്. അസാപ് കേരള കുന്നംകുളം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വച്ച് നടന്ന പരിപാടിയില്‍ എ.സി.മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ കുന്നംകുളം നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍, ടൗണ്‍ വാര്‍ഡ് കൗണ്‍സിലര്‍ ബിജു സി.ബേബി, ഇറാം ഹോള്‍ഡിങ്‌സ് ചെയര്‍പേഴ്സണ്‍ & മാനേജിങ് ഡയറക്ടര്‍ ഡോ. സിദ്ദീഖ് അഹമ്മദ്, ഇറാം ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ പൗലോസ് തേപ്പാല, മഹിന്ദ്ര & മഹീന്ദ്ര റീജിയണല്‍ സെയില്‍സ് മാനേജര്‍ എം.ആര്‍ നാരായണന്‍, അസാപ് കേരള ബിസിനസ് ഹെഡ് ഐ.പി ലൈജു നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Home Bureaus Kunnamkulam നാരിചക്ര – പെണ്‍കരുത്ത് പദ്ധതി വനിതാ വിപ്ലവത്തിന് വഴി തെളിയിക്കും: മന്ത്രി ഡോ. ആര്‍. ബിന്ദു



