ദേശീയ പെന്‍ഷന്‍ പദ്ധതി ബോധവല്‍ക്കരണ ക്ലാസും  എന്റോള്‍മെന്റ് ക്യാമ്പും സംഘടിപ്പിച്ചു

കുന്നംകുളം ചേംബര്‍ ഓഫ് കൊമേഴ്‌സും യൂത്ത് വിങ്ങും സംയുക്തമായി കേരള തൊഴില്‍ വകുപ്പിന്റെ സഹകരണത്തോടുകൂടി നടത്തിയ പ്രധാനമന്ത്രി ശ്രം യോഗി മാന്‍ധന്‍ യോജനയുടെ ദേശീയ പെന്‍ഷന്‍ പദ്ധതി ബോധവല്‍ക്കരണ ക്ലാസും  എന്റോള്‍മെന്റ് ക്യാമ്പും സംഘടിപ്പിച്ചു. വ്യാപാരഭവനില്‍ സംഘടിപ്പിച്ച പരിപാടി
ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് കെ.പി സാക്‌സണ്‍ ഉദ്ഘാടനം ചെയ്തു.  ചേംബര്‍ യൂത്ത് വിംങ് പ്രസിഡന്റ് ജിനീഷ് തെക്കേക്കര അധ്യക്ഷത വഹിച്ച യോഗത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം കെ പോള്‍സണ്‍ മുഖ്യാതിഥിയായി.

കുന്നംകുളം അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ വി.കെ റഫീഖ്, വടക്കാഞ്ചേരി അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ യു.വിസുമിത്ത് , കൊടുങ്ങല്ലൂര്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ സീതാലക്ഷ്മി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ചേംബര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ , യൂത്ത് വിങ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ , വനിതാവിങ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ , സ്‌പോര്‍ട്‌സ് വിങ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, മങ്ങാട് യൂണിറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT