കുന്നംകുളം സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ ജനനതിരുനാള്‍ ആഘോഷിച്ചു. തിങ്കളാഴ്ച രാവിലെ 6.30 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനക്കും തിരുകര്‍മ്മങ്ങള്‍ക്കും വത്തിക്കാന്‍ ഡിക്കാസ്ട്രി സെക്രട്ടറി ഫാദര്‍ ഡെയ്ജോ പൊറത്തൂര്‍, ഇടവക വികാരി ഫാദര്‍ ഡെയ്‌സന്‍ മുണ്ടോപുറം, ഡിക്കന്‍ ആന്‍സണ്‍ പന്നത്തില്‍ സി എസ് ടി എന്നിവര്‍ നേതൃത്വം നല്‍കി.തുടര്‍ന്ന് കപ്പേളയിലേക്ക് ബൈക്ക് റാലിയുടെ അകമ്പടിയോടെ പരിശുദ്ധ മാതാവിന്റെ ഛായചിത്രം എഴുന്നള്ളിച്ചു. വൈകീട്ട് കപ്പേളയില്‍ തിരുനാള്‍ വേസ്പര, പ്രസുദേന്തി വാഴ്ച , ഛായാചിത്രം പ്രയാണം, വര്‍ണ്ണമഴ, നേര്‍ച്ച ഊട്ട് കിറ്റ് വിതരണം എന്നിവയും ഉണ്ടായിരിരുന്നു.തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഇടവക വികാരി ഫാദര്‍ ഡെയ്‌സന്‍ മുണ്ടോപുറം, ഡീക്കന്‍ ആന്‍സണ്‍ പന്നകത്തില്‍ സി എസ് ടി , ചിറളയം എച്ച് സി സി സുപ്പീരിയര്‍ സിസ്റ്റര്‍ ബെന്‍സി സി എം സി , കൈക്കാരന്‍മാര്‍, കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Home Bureaus Kunnamkulam കുന്നംകുളം സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ ജനനതിരുനാള്‍ ആഘോഷിച്ചു