കലശമല ആര്യലോക് ആശ്രമത്തില്‍ പ്രകൃതിദത്ത നോമ്പുതുറ സംഘടിപ്പിച്ചു

അകതിയൂര്‍ കലശമലയിലെ ആര്യലോക് ആശ്രമത്തില്‍ തികച്ചും വ്യത്യസ്തമായ രീതിയില്‍ പ്രകൃതിദത്ത നോമ്പുതുറ സംഘടിപ്പിച്ചു. ആര്യമഹര്‍ഷിയുടെ അധ്യക്ഷതയില്‍ നടന്ന സംഗമം കരീം പന്നിത്തടം ഉദ്ഘാടനം ചെയ്തു.ഉമ്മര്‍ കോണ്‍ക്കോഡ് മുഖ്യാതിഥിയായി. ഈത്തപ്പഴം പുഴുങ്ങിയതും ഓടവാഴക്കയും പഴച്ചാറുകളും ഉപയോഗിച്ച് ആര്യമഹര്‍ഷിക്കൊപ്പം വിശ്വാസികള്‍ നോമ്പുതുറ നടത്തി.തുടര്‍ന്ന് ആശ്രമ മണ്ഡപത്തില്‍ നിസ്‌കാരം നടത്തി.

ശേഷം ആര്യസേവകര്‍ തയ്യാറാക്കിയ ജൈവമായ ആര്യകഞ്ഞി, ചക്കതോരന്‍, പാല്‍കപ്പ, മുളപ്പിച്ച പയറുവര്‍ഗ്ഗങ്ങള്‍ എന്നിവ ചേര്‍ന്ന പ്രകൃതിദത്ത വിരുന്നും ഒരുക്കിയിരുന്നു. നോമ്പുതുറയില്‍ പങ്കെടുത്തവര്‍ക്ക് ഈദ് ഉപഹാരമായി ആര്യറൈസ് കിറ്റ് വിതരണം ചെയ്തു. ആര്യനാമിക, ദിവ്യാനന്ദ സരസ്വതി കുമാരന്‍, കമറുദീന്‍, ഷാജന്‍, റഫീഖ് കടവല്ലൂര്‍ എന്നിവര്‍ സംസാരിച്ചു

ADVERTISEMENT