കുന്നംകുളം തലക്കോട്ടുകര മഹാദേവ ക്ഷേത്രത്തില്‍ ഗുരുവായൂര്‍ ദേവസ്വത്തിന്റെയും ക്ഷേത്ര ക്ഷേമ സമിതിയുടേയും സംയുക്ത ആഭിമുഖ്യത്തില്‍ നവരാത്രി മഹോത്സവം ഒക്ടോബര്‍ 10, 11, 12 തീയതികളില്‍ നടക്കും. വൈകീട്ട് 6.30 മുതല്‍ സംഗീതാര്‍ച്ചനയും നൃത്ത നൃത്യങ്ങളും ഉണ്ടാകും. വ്യാഴാഴ്ച മാതൃസമിതിയുടെ നേതൃത്വത്തില്‍ സംഗീതാര്‍ച്ചന ഉണ്ടാകും. വെള്ളിയാഴ്ച തിരുവാതിരകളി, നൃത്തനൃത്യങ്ങള്‍ എന്നിവയും നടക്കും. വ്യാഴാഴ്ച വൈകീട്ട് 6ന് പുസ്തക പൂജവെപ്പ്, അന്നേദിവസം ദീപാരാധനയ്ക്് ശേഷം മേല്‍ശാന്തി നാരായണന്‍ നമ്പൂതൂരി കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. പ്രോഗ്രാം കണ്‍വീനര്‍ സുനില്‍ പി.കെ.നേതൃത്വം നല്‍കും.
ADVERTISEMENT