ചിറക്കല്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന് തുടക്കമായി

കോതച്ചിറ ചിറക്കല്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന് തുടക്കമായി. തിങ്കളാഴ്ച വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പ്രശസ്ത നര്‍ത്തകി കലാമണ്ഡലം ഹൈമവതി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ കഥകളി ആചാര്യന്‍ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍, നെല്ലുവായ് ധന്വന്തരി ആയുര്‍വേദ ഭവനന്‍ എം.ഡി.ഡോ.സി.എം.ശ്രീകൃഷ്ണന്‍,ക്ഷേത്ര ഭരണസമിതി സെക്രട്ടറി വി.സന്തോഷ്, സി.എം വേണുഗോപാലന്‍, ഒ.വാസുദേവന്‍, പി.കെ.പങ്കജം, ഉഷാ മോഹനന്‍, കുമാരി ശ്രേയ എന്നിവര്‍ സംസാരിച്ചു.

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തീര്‍ത്ത കൃഷ്ണന്റേയും, സരസ്വതിയുടെയും പൂക്കളം ഒരുക്കുന്നതിന് നേതൃത്വം നല്‍കിയ ശശി, തുളസീധരന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.തുടന്ന് കലാമണ്ഡലം ബാലസുബ്രഹ്മണ്യനും, കലാമണ്ഡലം ഹൈമവതിയും ചേര്‍ന്ന് അവതരിപ്പിച്ച ‘രേണുക ‘ സംഗീതനൃത്ത സമന്വയം ചൊല്ലിയാട്ടം അവതരിപ്പിച്ചു. മൂഴിക്കുളം ഹരികൃഷ്ണന്‍ പദവും, കലാമണ്ഡലത്തിലെ നിതിന്‍ കൃഷ്ണ ചെണ്ടയിലും രൂപേഷ് മദ്ദളത്തിലും പക്ക മേളമൊരുക്കി.

ADVERTISEMENT