26.2 C
Kunnamkulam
Saturday, August 22, 2026
Home CCTV Desk നെഹ്‌റു ട്രോഫി വള്ളംകളി; ജലമേളയ്‌ക്കൊരുങ്ങി പുന്നമട

നെഹ്‌റു ട്രോഫി വള്ളംകളി; ജലമേളയ്‌ക്കൊരുങ്ങി പുന്നമട

25

72-ാമത് നെഹ്‌റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട. മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യുന്ന ജലമേളയില്‍ 22 ചുണ്ടന്‍ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്. കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തുമാണ് മുഖ്യാതിഥികളായി പങ്കെടുക്കുക.ജലമേളയോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് അവധിയാണ്. പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. രാവിലെ ഒന്‍പത് മണി മുതല്‍ ആലപ്പുഴ നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഉണ്ടാകും. ജില്ലാ കോടതിപ്പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ കൂടി നടക്കുന്നതിനാല്‍ 22ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് ആറുമണിവരെ കെഎസ്ആര്‍ടിസി ബസുകള്‍ ആലപ്പുഴ സ്റ്റാന്‍ഡിലേക്ക് കടത്തിവിടില്ല. ജില്ലയിലെ എല്ലാ കെഎസ്ഇബി ഓഫീസുകള്‍ക്കും അവധിയായിരിക്കും. ക്യാഷ് കൗണ്ടറുകളും പ്രവര്‍ത്തിക്കുന്നതല്ല.

 

ADVERTISEMENT
error: Content is protected !!