പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തില്‍ ‘നെല്ലിക്ക’ എന്ന പേരില്‍ സംഘടിപ്പിച്ച വയോജനോത്സവം സിനിമതാരം വി.കെ.ശ്രീരാമന്‍ ഉദ്ഘാടനം ചെയ്തു. എരമംഗലം കിളിയില്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വാക്കറ്റ് ഇ.സിന്ധു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സൗദാമിനി, മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചര്‍, രാമദാസ് മാസ്റ്റര്‍, താജുന്നിസ, പി.അജയന്‍, പി.നൂറുദ്ധീന്‍, കെ.സി.ഷിഹാബ്, ആശാലത, ബി.ഡി.ഒ അമല്‍ദാസ് കെ.ജെ., സി.ഡി.പി.ഒ. സുലൈഖ എന്നിവര്‍വര്‍ സംസാരിച്ചു. വയോജനങ്ങളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.