നെല്ലുവായ് ശ്രീധന്വന്തരി ക്ഷേത്രത്തിലെ പ്രസിദ്ധമായ ഔഷധസേവയും ആനയൂട്ടും ജൂലായ് 31 ന് നടക്കും.
മുന്നൊരുക്കങ്ങളുടെ ഭാഗമായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.സുദര്‍ശന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് പ്രതിനിധികളുടെ യോഗം ചേര്‍ന്നു. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ വിപുലമായി ഔഷധ സേവാ നടത്തുവാനാണ് തീരുമാനം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പടെ ആയിരകണക്കിന് ഭക്തര്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനാവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കാന്‍ യോഗത്തില്‍ തീരുമാനമെടുത്തു. അഷ്ടവൈദ്യന്‍മാരില്‍ പ്രധാനിയായ കൂട്ടഞ്ചേരി മൂസ്സതിന്റെ ഇല്ലത്ത് നിന്ന് കൊണ്ടുവരുന്ന ഔഷധം മുക്കുടി രൂപേണ നിവേദിച്ച് ഭക്ത ജനങ്ങള്‍ക്ക് നല്‍കും. ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടക്കും. ഔഷധം സേവിക്കുവാനും ആനയൂട്ടിനുമായി നിരവധി ഗജവീരന്‍മാര്‍ ക്ഷേത്രത്തില്‍ എത്തും. വരുന്ന ഭക്ത ജനങ്ങള്‍ക്ക് അന്നദാനവും ഒരുക്കിയിട്ടുണ്ട്.സുഗമമായി ദര്‍ശനം നടത്തുന്നതിനും ക്ഷേത്രത്തിലെ മഹാ ധന്വന്തരി ഹോമത്തില്‍ പങ്കെടുക്കുന്നതിനും മറ്റുമായി വിപുലമായ സൗകര്യങ്ങള്‍ ക്ഷേത്രത്തില്‍ ഒരുക്കുന്നുണ്ട്. സുരക്ഷയ്ക്കായി പോലീസ് സന്നാഹത്തേയും മറ്റു സെക്യൂരിറ്റി ജീവനക്കാരേയും പ്രത്യേക വൊളണ്ടിയര്‍മാരേയും നിയോഗിക്കും
Home Uncategorized നെല്ലുവായ് ശ്രീധന്വന്തരി ക്ഷേത്രത്തിലെ പ്രസിദ്ധമായ ഔഷധസേവയും ആനയൂട്ടും ജൂലായ് 31 ന് നടക്കും.