എരുമപ്പെട്ടി നെല്ലുവായിൽ ഓട്ടോറിക്ഷ ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു. മുണ്ടൻകോട് റോഡിൽ നെല്ലുവായ് വടക്കുമുറി വീട്ടിൽ ബാലൻ (73) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്. റോഡരികിലൂടെ നടന്നു വരികയായിരുന്ന ബാലൻ്റെ പുറകിൽ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.പരിക്കേറ്റ ബാലനെ ആദ്യം കരിയന്നൂരിലുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.