വെളിയങ്കോട് ജിഎച്ച്എസ്എസില്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി

വെളിയങ്കോട് ജിഎച്ച്എസ് സ്‌കൂളില്‍ പ്ലസ്ടു അധിക ബാച്ചിനുവേണ്ടി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.കെ. സുബൈര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ഇ.സിന്ധു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാമിനി, പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ ചെയര്‍മാന്‍ സൈദ് പുഴക്കര, ബ്ലോക്ക് അംഗം പി.അജയന്‍, ഗ്രാമപഞ്ചായത്ത് അംഗം പി പ്രിയ, പ്രിന്‍സിപ്പല്‍ കെ.ടി. നൂര്‍മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ വികസനസമിതി അംഗങ്ങളായ ഫൗസിയ, പ്രബിത പുല്ലൂണി, ഷാഫി മടേപ്പറമ്പില്‍, ഖാലിദ് ഒളാട്ട്, കുമാരന്‍, ഫാറൂഖ് വെളിയങ്കോട്, പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി. പി.ടി.എ. പ്രസിഡന്റ് ഗിരിവാസന്‍ സ്വാഗതവും പ്രധാനധ്യാപിക രാധിക ടീച്ചര്‍ നന്ദിയും പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന ഫണ്ടില്‍ ഡിവിഷന്‍ മെമ്പര്‍ എ.കെ.സുബൈറിന് അനുവദിച്ച പദ്ധതി വിഹിതം ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്.

ADVERTISEMENT